കൊച്ചി: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ സർസംഘചാലക് ഡോ മോഹൻ ഭഗവതിന്റെ നാല് ദിവസത്തെ സംഘടനാ യാത്രയുടെ ഭാഗമായി സംസ്ഥാന കാര്യാലയം സന്ദർശിച്ചു. എളമക്കരയിലെ മാധവനിവാസിൽ എത്തിയ അദ്ദേഹം സംഘത്തിന്റെ മുതിർന്ന പ്രചാരകന്മാരായ രംഗ ഹരി, എം എ കൃഷ്ണൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.
കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തിലെത്തിയ മോഹൻജി മാതാ അമൃതാനന്ദമയീ ദേവിയെ കണ്ടതിന് ശേഷം രാത്രിയോടെയാണ് സംസ്ഥാന കാര്യാലയത്തിലെത്തിയത്. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ സംഘത്തിന്റെ മുതിർന്ന പ്രചാരകരും കാര്യകർത്താക്കളുമായ ടി.ആര്‍. സോമശേഖരന്‍, കെ.ആര്‍. ഉമാകാന്തന്‍, കെ. പുരുഷോത്തമന്‍ തുടങ്ങിയവരുമായും അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി.
മോഹൻ ഭഗവതിനൊപ്പം ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍, വിശേഷ സമ്പര്‍ക്കപ്രമുഖ് എ. ജയകുമാര്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. സംസ്ഥാന കാര്യാലയത്തിൽ വിശ്രമിച്ചതിന് ശേഷം തീരുമാനിച്ച സംഘടനാ യാത്രയ്‌ക്കായി അദ്ദേഹം തൃശ്ശൂരിലേക്ക് പോയി.
















Comments