ന്യൂഡൽഹി: സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനായി ജനങ്ങളിൽ നിന്നും പാകിസ്താൻ പിരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ. എന്നാൽ ഇതിന്റെ പരസ്യത്തിന് മാത്രമായി ചിലവാക്കിയത് 63 ദശലക്ഷം ഡോളറെന്ന് റിപ്പോർട്ട്. വൈസ് ന്യൂസ് റിപ്പോർട്ടിലാണ് പാകിസ്താന്റെ അഴിമതി സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവന്നത്.
1980-ലാണ് ഡയമർ-ഭാഷാ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തികരിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിർമ്മാണ ചിലവുകളും മൂലം പദ്ധതി വൈകി. 2018-ൽ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന സാഖിബ് നിസാർ അണക്കെട്ട് നിർമ്മാണത്തിനായി വീണ്ടും ഫണ്ട് പിരിച്ചു. എന്നാൽ ചിലവ് 14 ബില്യൺ ഡോളറായി ഉയർന്നു.ഫണ്ടിലേക്ക് ജനങ്ങളോട് സംഭാവന നൽകാനും ഭരണകൂടം നിർദേശിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു ഇതിന് നേതൃത്വം വഹിച്ചിരുന്നത്.
തുടർന്ന് പിറ്റേ വർഷം 6.3 ബില്യൺ ഡോളറിന്റെ കുറവുണ്ടെന്ന് നിസർ വ്യക്തമാക്കി. ഫണ്ട് അണക്കെട്ട് നിർമ്മാണത്തിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അണക്കെട്ടിന്റെ നിർമ്മാണത്തിനായി സമാഹരിച്ച തുകയേക്കാൾ പരസ്യത്തിനായി വിനിയോഗിച്ചെന്ന് പാകിസ്താൻ ദേശീയ അസംബ്ലി അംഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി പുറത്തുവന്നത്.
സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ, സംഗീതജ്ഞർ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങി നിരവധി പേരാണ് അണക്കെട്ടിനായി സംഭാവനകൾ നൽകിയത്. ഫണ്ടിൽ തിരിമറി കാണിച്ചത് സംബന്ധിച്ച വിഷയത്തിൽ മുൻ ചീഫ് ജസ്റ്റിസ് നിസാറിനോട് പാർലമെന്ററികാര്യ സമിതി വിശദീകരണം ചോദിച്ചിട്ടുണ്ട്.
















Comments