സമർഖണ്ഡ് : ഇന്ത്യയുമായി വിസ രഹിത യാത്രാ ബന്ധം വേണമെന്ന ആവശ്യവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് റഷ്യൻ പ്രസിഡന്റ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും പുരാതന സംസ്‌കാരവും എന്നും റഷ്യക്കാരെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്‌കാരത്തോടുള്ള താത്പര്യവും വർദ്ധിച്ചുവരികയാണ്. അതിനാൽ ഇന്ത്യയിൽ റഷ്യക്കാർക്ക് വിസ രഹിത യാത്രക്കായുളള കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിലാക്കണമെന്നും പുടിൻ നിർദ്ദേശിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ചർച്ചയിൽ നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്‌നെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചപ്പോൾ, ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിന്നും ഒഴിപ്പിക്കാൻ സഹായം ചെയ്തിരുന്നു. ഈ സഹായത്തിന് പുടിനോട് നന്ദി പറയുന്നതായും ചർച്ചയിൽ മോദി അറിയിച്ചു.
Comments