കൊല്ലം : മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ആശ്രമത്തിൽ ചെന്ന് അമ്മയെ സന്ദർശിച്ചത്. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ച ശേഷം രാത്രി എട്ടരയോടെ രാഹുൽ മഠത്തിൽ എത്തി. സന്യാസിമാർ ചേർന്നാണ് രാഹുലിനെ സ്വീകരിച്ചത്.
ആശ്രമത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയ രാഹുൽ 45 മിനിറ്റോളം അമ്മയുമായി സംസാരിച്ചു. ഒൻപതരയോടെയാണ് രാഹുൽ ആശ്രമത്തിൽ നിന്ന് മടങ്ങിയത്. എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Comments