ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. എന്തിന്റെ പേരിലായാലും ജന്തുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് മൃഗീയമാണെന്ന് ധവാൻ ട്വീറ്റ് ചെയ്തു.
കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഭീകരവും മൃഗീയവുമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ആത്മപരിശോധന നടത്തേണ്ടതും മൃഗീയമായ കുരുതികൾ അവസാനിപ്പിക്കേണ്ടതുമാണ്. ധവാൻ ട്വീറ്റ് ചെയ്തു.
This is so horrifying that mass killing of dogs in #kerala is taking place. I would request to reconsider such moves and put an end to these brutal killings.
— Shikhar Dhawan (@SDhawan25) September 16, 2022
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ, നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വികല ബുദ്ധികൾ വീണ്ടും രംഗത്ത് വന്നിരുന്നു. വിഷം ഉള്ളിൽ ചെന്നും കത്തിക്കരിഞ്ഞും ചത്ത നായ്‌ക്കളുടെ ജഡങ്ങൾ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിരുന്നു.
തെരുവ് നായ്‌ക്കളുടെ എണ്ണം വർദ്ധിക്കുന്നതും അവ ആക്രമണകാരികളാകുന്നതും തടയാൻ ശാസ്ത്രീയമായ മാർഗങ്ങളാണ് പരിഷ്കൃത സമൂഹം അവലംബിക്കേണ്ടത് എന്നാണ് മൃഗസ്നേഹികൾ അഭിപ്രായപ്പെടുന്നത്. വാക്സിനേഷൻ പരാജയപ്പെടുന്നതും വന്ധ്യംകരിച്ച നായ്‌ക്കൾ പ്രസവിക്കുന്നതും സർക്കാർ സംവിധാനങ്ങളുടെ കഴിവുകേടാണ്. അതിന് മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നതിന് ന്യായീകരണമില്ലെന്നും മൃഗസ്നേഹികൾ പറയുന്നു.
















Comments