ദിവസവും ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് ശീലമാക്കൂ; നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്

Published by
Janam Web Desk

നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. രുചി കൂടാൻ മാത്രമല്ല ഉപ്പ് ഉപയോഗിക്കുന്നത്. ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ചർമത്തിലുണ്ടാകുന്ന അണുബാധകൾക്കും അലർജിയ്‌ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് ചർമ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകുന്ന ഒന്നാണ്. പല ഫേസ്പാക്കുകളിലും ഉപ്പ് ചേർക്കാറുണ്ട്.

ഉപ്പ് പല തരത്തിലും ഉപയോഗിയ്‌ക്കാം. ഇതിൽ ഒരു വഴിയാണ് കുളിയ്‌ക്കുന്ന വെള്ളത്തിൽ കുറച്ച് ഉപ്പിട്ടു കുളിയ്‌ക്കുക എന്നത്. ഇത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല, പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണിത്. കുളിയ്‌ക്കുന്ന വെള്ളത്തിൽ ഒരൽപം ഉപ്പ് ചേർക്കുന്നത് നൽകുന്ന ആരോഗ്യ, സൗന്ദര്യപരമായ ഗുണങ്ങൾ ഏറെയാണ്.

ഉപ്പിട്ട വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും. ചർമ്മത്തെ മിനുസവും മൃദുലവുമാക്കും.ചർമ്മത്തെ പുഷ്ടിപ്പെടുത്തിയും ചർമ്മത്തിന്റെ നനവ് നിലനിർത്തിയുമാണ് ബാത്ത് സാൾട്ട് ഇത് സാധ്യമാക്കുന്നത്. ബാത് സാൾട്ട് ചർമ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് നൽകും.

ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കും. ധാതുക്കൾ ആഴത്തിൽ കടന്നു ചെന്ന് വൃത്തിയാക്കാൻ ഇത് സഹായിക്കും. കുളിക്കാനുള്ള വെള്ളത്തിൽ ഉപയോഗിക്കുന്ന ഉപ്പ് ചർമ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും, വിഷാപദാർത്ഥങ്ങളെയും പുറം തള്ളുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

അസ്ഥിക്ഷതം പോലുള്ളവ ഭേദമാക്കുന്നതിലും ഉപ്പിട്ട വെള്ളത്തിലെ കുളി പ്രധാന പങ്കു വഹിക്കുന്നു. തരുണാസ്ഥിയ്‌ക്കും എല്ലുകൾക്കും ഉണ്ടാകുന്ന തേയ്മാനമാണ് അസ്ഥിക്ഷതം. ഉറക്കമില്ലായ്മയ്‌ക്കും ചൊറിച്ചിലിനും ഉപ്പിട്ട വെള്ളത്തിൽ കുളി പരിഹാരം നൽകും.

ഉപ്പിട്ട ചൂടുവെള്ളത്തിൽ പാദം ഇറക്കി വയ്‌ക്കുന്നത് ശരീരത്തിന്റെ ആകെയുളള ക്ഷീണം മാറാനും കാൽവേദനയും നീരും മാറാനുമെല്ലാം നല്ലതാണ്.
എണ്ണമയമുള്ള ചർമത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ മുഖം കഴുകൽ. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയിൽ ഉൽപാദനം ബാലൻസ് ചെയ്യാനും ഇതു സഹായിക്കുന്നു.ചർമത്തിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏറെ ഗുണകരമാണ്. ഉപ്പ് ചർമ കോശങ്ങളിലേയ്‌ക്ക് ആഴ്ന്നിറങ്ങി അഴുക്കുകൾ നീക്കം ചെയ്ത് ചർമത്തെ ആരോഗ്യത്തോടെ വയ്‌ക്കുന്നു.

Share
Leave a Comment