ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയിൽ യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ. ഐക്യരാഷ്‌ട്ര സഭയുടെ പൊതു സമ്മേളനത്തിൽ റഷ്യയടക്കം ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. യുക്രെയ്‌നിൽ കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയത്തിന് സമ്പൂർണ്ണ പിന്തുണയാണ് ഇന്ത്യ നൽകിയത്. എന്നാൽ ലോകരാജ്യങ്ങൾ തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും കാലങ്ങളായി യുക്രെയ്‌നെ മുൻനിർത്തി റഷ്യയുടെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന ശക്തികളുടെ നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന നയം റഷ്യ ആവർത്തിച്ചു. 193 അംഗങ്ങളാണ് പൊതുസഭയിൽ ഉള്ളത്.
ഐക്യരാഷ്‌ട്രസഭയുടെ കാര്യക്ഷമതയില്ലായ്മയാണ് യുദ്ധത്തിലേയ്‌ക്ക് നയിച്ചതെന്ന വാദത്തിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. കൊറോണ കാലഘട്ടത്തിലും അന്താരാഷ്‌ട്ര ഭീകരതയുടെ കാര്യത്തിലും അഫ്ഗാൻ വിഷയത്തിലും ആഫ്രിക്കൻ രാജ്യങ്ങളിലെ അരാജകത്വ വിഷയത്തിലും സഭയുടെ പ്രതികരണം തീർത്തും നിരാശാ ജനകമാണെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് ഇന്ത്യ വീണ്ടും ശക്തമായി ഉന്നയിച്ചു. ഷാങ്ഹായിൽ പുടിനോട് പ്രധാനമന്ത്രി യുദ്ധത്തിനെതിരായ അതൃപ്തി തുറന്നു പ്രകടിപ്പി ച്ചതിന് പിന്നാലെയാണ് ഐക്യരാഷ്‌ട്ര സഭയിലെ സമാധാന പ്രമേയത്തിനെ ഇന്ത്യ പിന്തുണച്ചത്.
ഈ കാലഘട്ടത്തിനെ യുദ്ധത്തിലേയ്‌ക്ക് തള്ളിവിട്ടത് കനത്ത പ്രതിസന്ധിയിൽ നീങ്ങുന്ന നിരവധി ചെറുരാജ്യങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്ന കണക്കുകൾ നിരത്തിയാണ് പ്രധാനമന്ത്രി പുടിനുമായി ഗൗരവതരമായ ചർച്ച നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വാ്‌ലാദിമിർ സെലൻസ്‌കിയുടെ വീഡിയോ സന്ദേശത്തിന് ശേഷമാണ് സഭ പ്രമേയം അവതരിപ്പിച്ചത്. റഷ്യയ്‌ക്കൊപ്പം ബെലാറസ്, ക്യൂ, എറിത്രിയ, സിറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.
















Comments