ഗുരുഗ്രാം: സുരക്ഷാ ജീവനക്കാരുടെ അശ്രദ്ധ മൂലം ലിഫ്റ്റിൽ കുടുങ്ങി ആറു വയസ്സുകാരൻ. ഹരിയാനയിലെ ഗുരുഗ്രാം പിരമിഡ് അർബൻ ഹോംസിലാണ് സംഭവം. രണ്ടര മണിക്കൂറാണ് ആറു വയസ്സുകാരൻ ആരവ് ലിഫ്റ്റിൽ കുടുങ്ങിയത്.
രാത്രി എട്ട് മണിയോടെ പാർക്കിൽ കളിക്കാൻ പോയതായിരുന്നു ആരവ്.ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് ലിഫ്റ്റിൽ കുടുങ്ങിയതായി അറിഞ്ഞത്. അപ്പാർട്ട്‌മെന്റിലെ മൂന്നാം നിലയിലെ ലിഫ്റ്റിലാണ് ബാലൻ കുടുങ്ങിയത്. തുടർന്ന് രാത്രി10.30-ഓടെയാണ് കുട്ടിയെ രക്ഷിക്കാനായത്. ടെക്‌നിക്കൽ സ്റ്റാഫ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.ലിഫ്റ്റിനുള്ളിലെ അലാം ബട്ടൺ അമർത്താൻ െൈക എത്തിയില്ലെന്ന് പുറത്തുവന്നപ്പോൾ കുട്ടി പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ പിതാവ് രാഹുൽ യാദവ് പോലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ ഇതുവരെ നടപടികൾ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ലിഫ്റ്റിന്റെ പ്രവർത്തനം ശരിയാക്കിയിട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. സുരക്ഷയ്‌ക്കായി നിയമിക്കുന്നവർ ഗൗരവവും ജാഗ്രതയുമുള്ളവരാകണമെന്നും രാഹുൽ വ്യക്തമാക്കി.
Comments