ആരാധകർക്ക് മുന്നിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‍യുവിയായ എസ്‍യുവി400 ഇവി അടുത്തിടെ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു. എസ്‍യുവി 300 കോംപാക്റ്റ് എസ്‍യുവിയെ അടിസ്ഥാനമാക്കിയുള്ള പുതിയ മഹീന്ദ്ര എസ്‍യുവി400 ഇവി 2023 ജനുവരിയിൽ അവതരിപ്പിക്കും. വാഹനം വിപണിയിലെത്തിയാൽ ടാറ്റ നെക്സോൺ ഇവി, എംജി ZS EV ഇവി, ഹ്യൂണ്ടായ് കോന ഇവി എന്നിവയുമായി എസ്‍യുവി400 ഇവി മത്സരിക്കും. മഹീന്ദ്രയുടെ ഈ പുതിയ എസ്‍യുവി ഇന്ത്യൻ വിപണയിൽ എത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,
1. ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവി
നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‍യുവിയാണ് ടാറ്റ നെക്‌സോൺ. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് എസ്‍യുവിയാണ് ടാറ്റ നെക്സോൺ ഇവി. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവിയായി മഹീന്ദ്ര എസ്‍യുവി400 വരുന്നത്.
2. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇലക്ട്രിക് കാർ
ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‍യുവിയാണ് മഹീന്ദ്ര400 എസ്‍യുവി. ഒറ്റ ചാർജിൽ 456 കീലോമീറ്റർ വാഹനം ഓടുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ 437 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ടാറ്റ നെക്‌സോണിനെ ഇതോടെ മഹീന്ദ്ര400 എസ്‍യുവി മറികടക്കും.
3. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വേഗതയേറിയ ഇലക്ട്രിക് എസ്‍യുവി
8.3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മഹീന്ദ്ര എസ്‍യുവി400 ഇവിയ്‌ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു. ടാറ്റ നെക്‌സോൺ ഇവിയേക്കാൾ വേഗതയാണ് വാഹനത്തിനുള്ളത്. 9 സെക്കന്റിലാണ് ടാറ്റ നെക്‌സോൺ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.
4. കരുത്തുറ്റ ബാറ്ററി
മഹീന്ദ്ര400 എസ്‍യുവിയ്‌ക്ക് 39.4 kWh ലിഥിയം-അയൺ ബാറ്ററി പാക്ക് ആണ് കരുത്ത് പകരുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ വാഹനം ഫുൾ ചാർജ് ആക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.
5. സി സെഗ്മെന്റ് എസ്‍യുവി മത്സരാധിഷ്ഠിത വിലനിർണ്ണയത്തോടെ
മഹീന്ദ്ര എസ്‍യുവി400 ഇവിയെ ഹോംഗ്രൗൺ ഓട്ടോ മേജർ സി-സെഗ്മെന്റ് എസ്‍യുവിയായി മത്സരവിലനിർണ്ണയത്തോടെ അവതരിപ്പിക്കുന്നു. സ്ഥാനനിർണ്ണയത്തിന്റെ കാര്യത്തിൽ, എതിരാളികളായ എംജി ZS EV ഇവി, ഹ്യൂണ്ടായ് കോന ഇവി എന്നിവയുമായി മഹീന്ദ്ര എസ്‍യുവി400 ഇവി മത്സരിക്കുന്നു. വില നിർണ്ണയത്തിന്റെ കാര്യത്തിൽ ടാറ്റ നെക്‌സോൺ ഇവിയ്‌ക്കെതിരെ ആയിരിക്കും എസ്‍യുവി400 മത്സരിക്കുക. അങ്ങനെയെങ്കിൽ, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‍യുവിയായി മഹീന്ദ്ര എസ്‍യുവി400 ഇവി മാറും.
Comments