തിരുവനന്തപുരം: ഓണം ബമ്പറിൽ ഒന്നാം സമ്മാനം ലഭിച്ചെന്നകാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് ശ്രീവരാഹം സ്വദേശി അനൂപ്. ബമ്പറെടുക്കാൻ പോകുമ്പോൾ പണം തികഞ്ഞിരുന്നില്ല. കുട്ടിയുടെ കുടുക്ക പൊട്ടിച്ച കാശുകൊണ്ടാണ് ലോട്ടറി ടിക്കറ്റ് എടുത്തത് എന്നും അനൂപ് പ്രതികരിച്ചു.
നല്ലൊരു വീട് വെച്ച് നാട്ടിൽ തന്നെ കൂടണം. ഓട്ടോ ഡ്രൈവറാണ് താൻ. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മലേഷ്യയിലേക്ക് പോകാനിരുന്നതാണ്. ഇനി പോകുന്നില്ലെന്നും അനൂപ് പറഞ്ഞു.
സമ്മാനം കിട്ടിയെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. തുടർന്ന് ജേഷ്ഠ സഹോദരിയെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് ആണെന്ന് വ്യക്തമായത്. കഴിഞ്ഞ 22 വർഷമായി ടിക്കറ്റ് എടുക്കുന്നു. ടിക്കറ്റ് എടുക്കുന്നത് ഇനിയും തുടരുമെന്നും അനൂപ് കൂട്ടിച്ചേർത്തു.
Comments