ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്‌ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് രാഷ്‌ട്രപതിയെ സ്വീകരിച്ചത്.
വെസ്റ്റ്മിൻസ്റ്റർ ആബിയയിൽ നാളെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് രാഷ്‌ട്രപതി ലണ്ടനിലെത്തി അനുശോചനം രേഖപ്പെടുത്തുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയും മുർമുവിനൊപ്പമുണ്ട്.
ബർമിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ലങ്കാസ്റ്റർ ഹൗസിൽ ഇന്ത്യയെ പ്രതിനീധികരിച്ച് മുർമു അനുശോചന പുസ്തകത്തിൽ ഒപ്പിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്‌കാര ചടങ്ങുകൾക്ക് മുൻപായി ചാൾസ് രാജകുമാരൻ ലോകനേതാക്കൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11-ന് സ്വീകരണത്തിലും രാഷ്‌ട്രപതി പങ്കെടുക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം യുകെയുടെ വിദേശ,കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലിയുമായി കൂടിക്കാഴ്ച നടത്തും.
Comments