ലണ്ടൻ:ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എലിസബത്ത് രാജ്ഞിയ്‌ക്ക് ആദരാഞ്ജലിയർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാഷ്‌ട്രപതി സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ സന്ദേശം രേഖപ്പെടുത്തി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ സാന്നിധ്യവും ലണ്ടനിലുണ്ട്. ബർമിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ലങ്കാസ്റ്റർ ഹൗസിൽ വെച്ചാണ് അനുശോചന പുസ്തകകത്തിൽ ഒപ്പുവെച്ചത്.
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.ചടങ്ങിൽ ഏകദേശം രണ്ട് മിനിറ്റ് മൗന പ്രാർത്ഥനയുണ്ടാകും.500 ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബത്തിലെ അംഗങ്ങളും ഉൾപ്പെടെ 2,000 ത്തോളം പേരാകും ചടങ്ങിൽ പങ്കെടുക്കുക.
#WATCH | President Droupadi Murmu visited Westminster Hall London where the body of Queen Elizabeth II is lying in state. The President offered tributes to the departed soul on her own behalf and on behalf of the people of India. pic.twitter.com/TID5Wlm4ux
— ANI (@ANI) September 18, 2022
സംസ്‌കാര ചടങ്ങുകൾക്ക് മുൻപായി ചാൾസ് രാജകുമാരൻ ലോകനേതാക്കൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.രാവിലെ 11-ന് മുൻപായി നടക്കുന്ന സ്വീകരണത്തിലും രാഷ്‌ട്രപതി പങ്കെടുക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം യുകെയുടെ വിദേശ,കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലിയുമായി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്‌ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് രാഷ്‌ട്രപതിയെ സ്വീകരിച്ചത്.
Comments