ഗവർണറെ സംസ്ഥാന സർക്കാരിന് പുറത്താക്കാൻ കഴിയുമോ?; ഗവർണറുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെ ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറെ സംസ്ഥാന സർക്കാരിന് പുറത്താക്കാൻ കഴിയുമോ?; ഗവർണറുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 01:23 pm IST
Facebook
Twitter
WhatsAppTelegram

സർക്കാരും ഗവർണറും തമ്മിൽ ശക്തമായ പോര് മുറുകുന്നത് മൂലം കേരളത്തിൽ വൻ രാഷ്‌ട്രീയ കോളിളക്കമാണ് ഉണ്ടാകുന്നത്. സർക്കാർ ഭരണ സംവിധാനത്തിൽ ഇടപെടാൻ ഗവർണ്ണർക്കെന്താ അധികാരമെന്ന് സിപിഎമ്മിന്റെ നിരവധി നേതാക്കൾ അഭിപ്രായപ്പെട്ടു. ഗവർണർ പദവി അനാവശ്യമാണെന്നും അതെടുത്തു കളയണമെന്നും പാർട്ടി കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു.

ഗവർണറെ സംസ്ഥാന സർക്കാരിന് പുറത്താക്കാൻ കഴിയുമോ?. എന്തെല്ലാമാണ് ഗവർണ്ണറുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ ഭരണ സംവിധാനങ്ങൾ ഉണ്ട്. രാജ്യത്തിന്റെ അധിപനായി രാഷ്‌ട്രപതി എന്നത് പോലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു തലവൻ ഉണ്ടാകും. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതനുസരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഓരോ സംസ്ഥാനത്തിന്റെയും തലവനായി രാഷ്‌ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 35 വയസ്സിന് മുകളിൽ പ്രായവും, പാർലമെന്റിലോ, നിയമ സഭയിലോ അംഗമാകാൻ പാടില്ല എന്ന നിബന്ധനയുമുണ്ട്.

സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹകണത്തിലെ പ്രധാന പല കാര്യങ്ങളിലും നേരിട്ട് ഇടപെടാൻ ഗവർണർക്ക് അവകാശമുണ്ട്. എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയിൽ നിന്നും ഏതു വിവരങ്ങളും തേടാനുള്ള അവകാശം പദവിക്കുണ്ട്. ഈ ആവശ്യത്തിനായി സംസ്ഥാന പബ്ലിക് കമ്മീഷനിലെ അഡ്വക്കേറ്റ് ജനറൽ, ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഭരണഘടനാപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി രാഷ്‌ട്രപതിയോട് ശുപാർശ തേടാൻ പദവിക്ക് കഴിയും. രാഷ്‌ട്രപതി ഭരണം നിലനിന്നാലും ഗവർണറുടെ അധികാരങ്ങൾക്ക് മാറ്റമുണ്ടാകില്ല എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

സംസ്ഥാനത്ത് നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ഗവർണർ കയ്യാളുന്ന അധികാരങ്ങൾക്ക് നിരവധി പ്രാധാന്യമുണ്ട്. നിയമ സഭയിൽ ഏതു തരം ബിൽ പാസാക്കിയാലും ഗവർണറുടെ ഒപ്പ് ലഭിച്ചെങ്കിൽ മാത്രമേ അത് നിയമമാവുകയുള്ളു. അല്ലാത്തപക്ഷം ബില്ലിന് യാതൊരു വിധ അധികാരവും ഉണ്ടായിരിക്കില്ലെന്നത് ഭരണഘടനാപരമായ നിയമമാണ്. നിയമ സഭ പാസാക്കിയ ബിൽ തടഞ്ഞു വെയ്‌ക്കുകയോ രാഷ്‌ട്രപതിക്ക് അയയ്‌ക്കുകയോ ഗവർണർക്ക് ചെയ്യാം. കൂടാതെ കാലാവധി തീരുന്നതിന് മുൻപ് നിയമസഭ പിരിച്ചു വിടാനുള്ള അധികാരവും പദവിക്കുണ്ട്.

ജുഡീഷ്യൻ സംവിധാനത്തിൽ ജില്ലാ ജഡ്ജിമാരെ നിയമിക്കാനും, ശിക്ഷിച്ച വ്യക്തിക്ക് മാപ്പ് നൽകി ഇളവ് ചെയ്യാൻ ഗവർണർ പദവിക്ക് അധികാരമുണ്ട്. നിയമസഭാ നടപ്പിലാക്കുന്ന വാർഷിക ബജറ്റുകൾ ഗവർണറുടെ അനുവാദത്തോടെ മാത്രമേ സഭയിൽ അവതരിപ്പിക്കാൻ കഴിയു. അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെ ഒരു ബില്ലും അവതരിപ്പിക്കാൻ സാധ്യമല്ല. കൂടാതെ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാൻ ഗവർണർക്ക് വിവേചനാധികാരം ഉണ്ട്.

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണെന്നും, സർക്കാരുകൾക്ക് സാമ്പത്തിക ബാധ്യതയാണെന്നും കരുതുന്നത് തെറ്റാണ്. സംസ്ഥാനത്ത് ഗവർണർ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിലുള്ള മാദ്ധ്യമമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണഘടനാ സംവിധാനങ്ങൾ നിലനിർത്തുകയും നിയമ സഭ പാസാക്കിയ നിയമത്തിന്റെ സാധുത പരിശോധിക്കുകയും അവയിൽ പിശകുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഗവർണറുടെതാണ്.

Tags: Governorarif muhammed khanConstitution
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies