കൊൽക്കത്ത: രാഷ്‌ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. ബിജെപിയിലെ ചില നേതാക്കളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. രാഷ്‌ട്രീയ വൈരാഗ്യം തീർക്കുകയാണ് ബിജെപി എന്ന് മമത ആരോപിച്ചു.
സംസ്ഥാനത്ത് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുകയാണ്. അഴിമതി കുരുക്കിൽ പെട്ട് ജയിലിൽ കഴിയുന്ന വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പാർഥ ചാറ്റർജി ഉൾപ്പെടുന്ന നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് മമത മുൻപ് സ്വീകരിച്ചത്. കന്നുകാലി കുംഭകോണ കേസിൽ തൃണമൂൽ കോൺഗ്രസ്സ് നേതാവായ അനുബ്രത മൊണ്ടലിനെ സി ബി ഐ കസ്റ്റഡിയിലെടുക്കുകയും അഴിക്കുള്ളിലാക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾ അഴിമതി നടത്തിയോയെന്നു ചൂണ്ടിക്കാട്ടിയുള്ള രേഖകൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറുമെന്ന് പറഞ്ഞിരുന്നു. നേതാക്കൾക്കെതിരെ അന്വേഷണം വന്നാൽ സംസ്ഥാനത്ത് ഭരണം നടത്താൻ സാധിക്കാത്ത ഗതി വരുമെന്ന് ഉറപ്പായത് കൊണ്ടാണ് മമത മോദിയെ പുകഴ്‌ത്താൻ തുടങ്ങിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
Comments