ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നു. ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്ലീം സ്ത്രീകളുടെ മാന്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നാതായും പരാതിക്കാരികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. എന്നാൽ, അനിവാര്യമല്ലാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ഹിജാബ് ധാരണം ഇസ്ലാമിന്റെ അനിവാര്യ ആചരണമാണെന്ന വാദം ഹർജിക്കാരികൾക്ക് തെളിയിക്കാൻ സാധിക്കുന്നില്ല. ഹിജാബ് ധരിച്ചില്ലെങ്കിൽ മതത്തിന് പുറത്താകുന്ന സ്ഥിതിവിശേഷവും ഇല്ല. ഈ സാഹചര്യത്തിൽ, ഹിജാബ് ധാരണത്തിന് വേണ്ടി വാശി പിടിക്കാനാകില്ലെന്ന് തുഷാർ മേത്ത പറഞ്ഞു.
മതാചാരം പാലിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന വാദം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ അനിവാര്യമല്ലാത്ത മതാചാരം പിന്തുടരുന്നതിന് വേണ്ടി നിർബന്ധം പിടിച്ചാൽ അത് സാധിച്ചു കൊടുക്കാൻ കോടതികൾക്കോ, അത്തരം വാദഗതികളെ സംരക്ഷിക്കാൻ ഭരണഘടനയ്‌ക്കോ ബാദ്ധ്യതയില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
















Comments