ന്യൂഡൽഹി: മദ്യനയ കേസിൽ വീണ്ടും ഡൽഹി സർക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടുവന്ന് ബിജെപി. നിലവിൽ പിൻവലിച്ച മദ്യനയത്തിന്റെ കരാർ ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ള ആളിന് നൽകിയെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ അവകാശപ്പെട്ടു.
കരീംജിത് സിംഗ് ലാംബ എന്ന ആളിനാണ് മദ്യകരാർ നൽകിയത്. ഇയാൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രവും ബിജെപി വക്താവ് പുറത്തുവിട്ടു.കുറ്റാരോപിതൻ മദ്യ കരാർ നൽകിയ യൂണിവേഴ്സൽ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ പങ്കാളിയാണ്.ഇയാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്‌ക്ക് വേണ്ടി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
കടുത്ത നിയമ ലംഘനമാണ് ഡൽഹി സർക്കാർ വിഷയത്തിൽ നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സുതാര്യത പാലിക്കാതെയാണ് കരാർ നൽകിയതെന്നും ഭാട്ടിയ വ്യക്തമാക്കി.നിലവിൽ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
Comments