കൊല്ലം : യാത്രക്കാരനെ ശകാരിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാമിനാണ് ജീവനക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടായത്. യാത്രക്കാരനോട് മോശമായി പെരുമാറിയത് വനിത കണ്ടക്ടർ. യാത്രക്കാരനെ ‘ നീയെന്നും എടാ പോടാ’ എന്നും വിളിച്ചു. ഡ്രൈവർ മർദ്ദിക്കാൻ ശ്രമിച്ചെന്നും പരാതി. സംഭാഷണം ഫോണിൽ റെക്കോഡ് ചെയ്തത് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് നിർത്തിയിട്ടു. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തെങ്കാശിക്ക് പോയ ബസിൽ ഇന്നലെയായിരുന്നു സംഭവം. വിഷയത്തിൽ പോലീസിനും കെ.എസ്.ആർ.ടി.സി എംഡിക്കും ഷിബു ഏബ്രഹാം പരാതി നൽകി.
ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കൺസെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചത്. ആമച്ചൽ സ്വദേശി പ്രേമനനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. കെഎസ്ആർടിസി ജീവനക്കാരനാണ് പ്രേമനെ അതിക്രൂരമായി മർദ്ദിച്ചത്. സിഐടിയു യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലായിരുന്നു സംഭവം.
അച്ഛനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്കും മർദ്ദമേറ്റു. പിന്നാലെ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി. മാർച്ചിൽ ബസിന് നേരെ കല്ലേറുണ്ടാവുകയും ബസിന്റെ ചില്ല് തകരുകയും ചെയ്തു. എന്നാൽ കല്ലെറിഞ്ഞിട്ടില്ലെന്നാണ് എസ് എഫ് ഐയുടെ വാദം.
Comments