മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണർ അദ്ദേഹത്തിന്റെ പദവിയുടെ മാന്യത കാത്തു സൂക്ഷിക്കുന്നില്ല എന്നും എല്ലാ സീമകളും ലംഘിക്കുകയാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. പറയേണ്ട രീതിയിൽ അല്ല ഗവർണർ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൽപ്പറ്റയിൽ എസ്ടിയു സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഗവർണർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. എന്നാൽ ഇതിന് അവസരമുണ്ടാക്കിയത് കേരളത്തിലെ സർക്കാരാണ്. അതിന് വിശദീകരണം നൽകേണ്ടതും സർക്കാരാണ്. ഗവർണറിന്റെ നിലപാടുകൾ ഒന്നും തന്നെ ശരിയല്ല. പ്രതിപക്ഷം ഇതുവരെ അദ്ദേഹത്തെ അനുകൂലിച്ചിട്ടില്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രശ്നത്തിന് ആധാരമായ ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ മുസ്ലീ ലീഗിന് എതിർപ്പുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രീതികളെയും അദ്ദേഹത്തിന്റെ നിലപാടുകളേയും തങ്ങൾ അനുകൂലിക്കുന്നില്ല. ഗവർണർക്ക് ആർഎസ്എസ് രാഷ്ട്രീയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Comments