ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി.യാത്ര 275 കിലോമീറ്റർ ദൂരം പിന്നിട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.കേരളത്തിൽ വെച്ച് യാത്രയുടെ ഭാഗമാകാനാണ് പ്രിയങ്കയുടെ തീരുമാനമെന്ന് ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഡൽഹിയിലേക്ക് തിരിക്കുന്നതായി വാർത്തകൾ പുറത്ത് വന്നതിന് ശേഷമാണ് പ്രിയങ്കയുടെ കേരളത്തിലേക്കുള്ള വരവ്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ ഡൽഹിയാത്ര എന്നാണ് വിവരം.
വിമതനേതാവ് മനീഷ് തിവാരി മത്സരരംഗത്തേക്കുണ്ടെന്ന് കടുത്തഭാഷയിൽ അറിയിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന ഭയത്തിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് പൊതുവെ ദുർബലമായ സംസ്ഥാനങ്ങളിലെ നേതാക്കൻമാരെല്ലാം തങ്ങൾക്കൊപ്പമെന്ന് സ്ഥാപിച്ച് മനീഷ് തിവാരിയ്‌ക്കും ശശിതരൂരിനുമെതിരെ പടയൊരുക്കം നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു.
















Comments