മുംബൈ: മുംബൈ വ്യവസായിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാലാ എംഎൽഎ മാണി സി കാപ്പൻ. മുംബൈ വ്യവസായി ദിനേശ് മേനോനെതിരെ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതിയിലെത്തിയ വേളയിലാണ് ഭീഷണി മുഴക്കിയത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയുമെന്നാണ് എംഎൽഎ പറഞ്ഞത്. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് ദിനേശ് മേനോൻ വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെടുത്ത കേസിൽ വാദം കേൾക്കുന്നതിനിടയിലാണ് ഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കേസിൽ കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ വ്യവസായി ആയ മേനോന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രീറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
















Comments