ബംഗളൂരു: സർക്കാരിനെതിരായ പ്രചാരണത്തിന് തന്റെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച കോൺഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കന്നഡ നടൻ അഖിൽ അയ്യർ. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ ക്യാമ്പയിനിലാണ് നടന്റെ ഫോട്ടോകൾ ഉപയോഗിച്ചത്.
സർക്കാരിനെതിരായ പ്രചരണത്തിന് എന്റെ മുഖം നിയമവിരുദ്ധമായും സമ്മതമില്ലാതെയും ഉപയോഗിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധിയെയും കർണാടക കോൺഗ്രസിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
യുവാക്കളുടെ കരിയർ സർക്കാർ കവർന്നെടുത്തു എന്ന ക്യാപ്ഷനോടു കൂടിയ പോസ്റ്ററുകളിലാണ് നടന്റെ ചിത്രം ഉൾപ്പെടുത്തിയത്. യുവാക്കളോട് ക്യാമ്പയിനിന്റെ ഭാഗമാകാൻ ആവശ്യപ്പെടുന്ന രീതിയിലായിരുന്നു പോസ്റ്റർ. നടന്റെ ഫേസ്ബുക്ക് പേജിലെ ഫോട്ടോയാണ് ഇതിനായി ഉപയോഗിച്ചത്.
Comments