ധാക്ക: രോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും പരിസ്ഥിതിക്കും സുരക്ഷയ്‌ക്കും രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിഷയത്തിൽ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്നും ഷെയ്ഖ് ഹസീന അഭ്യർത്ഥിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹസീന.
‘ രോഹിങ്ക്യകളുടെ സാന്നിദ്ധ്യം ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും പരിസ്ഥിതിക്കും സുരക്ഷയ്‌ക്കും സാമൂഹിക-രാഷ്‌ട്രീയ അന്തരീക്ഷത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ്. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നം ഇനിയും തുടരുകയാണെങ്കിൽ അത് രാജ്യത്തിന് അപ്പുറത്തുള്ള സുരക്ഷയെ വരെ ബാധിച്ചേക്കാമെന്നും’ ഷെയ്ഖ് ഹസീന പറഞ്ഞു.
2017ലാണ് മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലേക്ക് രോഹിങ്ക്യകൾ കൂട്ടത്തോടെ പലായനം ചെയ്തത്. എന്നാൽ ഇതുവരെ ഇവരെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ സാധിച്ചിട്ടില്ല. ‘ രാജ്യത്തെ പല പ്രശ്‌നങ്ങളും രോഹിങ്ക്യകളെ തിരിച്ചയക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇക്കാര്യത്തിൽ യുഎന്നിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ അവർ കൂട്ടിച്ചേർത്തു.
















Comments