‘എൻ കാതലെ എൻ കാതലെ എന്നൈ എന്ന സെയ്യ പോകിറായി..’
സംഗീത പ്രേമികളുടെ അന്വശ ശബ്ദത്തിന്റെ ഉടമ വിട ചൊല്ലിയിട്ട് രണ്ട് വർഷം. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത സാഗരത്തിലൂടെ ഒഴുകി അലയുമ്പോൾ ആ അനശ്വര ഗായകന്റെ വേർപ്പാട് സംഗീത പ്രേമികൾക്ക് തീരാ നോവാണ്. അദ്ദഹേത്തിന്റെ ശബ്ദത്തിലും ഈണത്തിലും ഇനി ഒരു പാട്ട് ഉണ്ടാകില്ല എന്നതാണ് ആരാധകർക്ക് വേദന സമ്മാനിക്കുന്നത്. കൊറോണ കാലം കവർന്ന ഏറ്റവും വിലപ്പിടിപ്പുള്ള നഷ്ടങ്ങളിലൊന്നായിരുന്നു എസ്പിബി. മരണത്തിനപ്പുറവും അദ്ദേഹം പാടിയ പാട്ടുകൾ മണ്ണിനെയും മനുഷ്യനെയും തഴുകി കൊണ്ടിരിക്കുന്നു.
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആരാധകരെ സൃഷ്ടിച്ച ഗായകനായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. എസ്പിബിയെ ഓർക്കാൻ പ്രത്യേകിച്ച് ഒരു ഭാഷ ആവശ്യമില്ല. തുളുവും സംസ്കൃതവുമടക്കം 16-ൽ അധികം ഭാഷകളിലാണ് എസ്പിബിയുടെ മധുര ശബ്ദം അലിഞ്ഞു ചേർന്നിരിക്കുന്നത്. 40,000ത്തിൽ അധികം പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തു വന്നു. ആ പാട്ടുകളിൽ എല്ലാം തലമുറകളുടെ പ്രണയ വിരഹ വിഷാദ ഭാവങ്ങൾ അലയടിച്ചു. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച ആ മഹാനായ ഗായകൻ ഉയർച്ചയുടെ കൊടിമുടികളിൽ ഇരിക്കുമ്പോഴും തല കനം കാണിച്ചിട്ടില്ല. പാട്ടുകൾക്കൊപ്പം, എസ്പിബി ജനങ്ങളുടെ മനസ്സിൽ കുടിയിരിക്കാൻ മറ്റൊരു കാരണം അദ്ദേഹത്തിന്റെ വിനയവും സൗമ്യതയുമാണ്.
ശങ്കരാ നാദശരീരാ പരാ, കേളടി കണ്മണി, സുന്ദരീ കണ്ണാൽ ഒരു സെയ്‌തി, മലരേ മൗനമാ, മാങ്കുയിലെ പൂങ്കുയിലേ, താരാപഥം, പാൽനിലാവിലെ, ഊട്ടിപ്പട്ടണം, തേരെ മേരെ ബീച്ച് മേം, ബഹുത് പ്യാർ കർത്തി, ദിൽ ദിവാന, മുത്തുമണി മാലെയ്, എൻ വീട്ടു തൊട്രത്തിൽ, എൻ കാതലെ എൻ കാതലെ എന്നിങ്ങനെ എസ്പിബി പാടിയ പാട്ടുകൾ ഓരോന്നും ആരാധകർ കാതു കൊണ്ടല്ല ഹൃദയം കൊണ്ടാണ് കേട്ടത്. എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അത്ഭുത ഗായകൻ ജീവൻ തുടിക്കുന്ന ഗാനങ്ങളിലൂടെ ഇന്നും ജനമനസ്സുകളിൽ ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഓർത്തു പോകുന്നു,
I don’t want to sacrifies my pleasures…My joys.. ഉൺമൈ സൊല്ല പോനാൽ I don’t want to die…
















Comments