ഹൈദരാബാദ്: മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ഓപ്പണർ കാമറൂൺ ഗ്രീനും ടിം ഡേവിഡും അർദ്ധ സെഞ്ച്വറികൾ നേടി.
21 പന്തിൽ ഗ്രീൻ 52 റൺസ് നേടി. 27 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ ഡേവിഡ് 54 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ 3 വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വർ കുമാറിനും ചാഹലിനും ഹർഷൽ പട്ടേലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 1 റണ്ണെടുത്ത രാഹുലിനെ സാംസ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കൈകളിൽ എത്തിച്ചു. നിലവിൽ 1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 5 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമാണ് ക്രീസിൽ.
Comments