ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. 187 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നിലവിൽ 15.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ്. തകർപ്പൻ അർദ്ധ സെഞ്ച്വറികൾ നേടിയ സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും ആണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. യാദവ് 36 പന്തിൽ 5 ഫോറുകളും 5 സിക്സുകളും ഉൾപ്പെടെ 69 റൺസുമായി മടങ്ങി. 37 പന്തിൽ 50 റൺസുമായി വിരാട് കോഹ്ലിയും ഹർദ്ദിക് പാണ്ഡ്യയുമാണ് ക്രീസിൽ.
1 റണ്ണുമായി രാഹുലും 17 റൺസുമായി രോഹിത് ശർമ്മയും മടങ്ങിയ ശേഷം ക്രീസിൽ ഒരുമിച്ച സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും ചേർന്ന് ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പതിവ് ആക്രമണോത്സുക ശൈലിയിൽ ബാറ്റ് വീശിയാണ് സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. പ്രതാപ കാലത്തിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് മാസ്റ്റർ ക്ലാസ് സ്ട്രോക്കുകൾ കൊണ്ട് സമ്പന്നമാണ്.
നേരത്തേ ഓപ്പണർ കാമറൂൺ ഗ്രീനിന്റെയും ടിം ഡേവിഡിന്റെയും അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് ഓസ്ട്രേലിയ 186 റൺസ് നേടിയത്. 21 പന്തിൽ ഗ്രീൻ 52 റൺസ് നേടി. 27 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ ഡേവിഡ് 54 റൺസും നേടി.
Comments