ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വാദം കേൾക്കാൻ പ്രത്യേക വിചാരണ കോടതി അനുമതി നൽകി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെ 2018ലാണ് സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
യു പി എ മന്ത്രി സഭയിൽ റെയിൽവേ മന്ത്രി ആയിരുന്ന ലാലുപ്രസാദ് യാദവ് അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2017ലാണ് സി ബി ഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ പ്രതികൾക്കെതിരെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഭാഗം ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും പ്രത്യേക കോടതിയുടെ വിചാരണ നടപടി താൽകാലികമായി തടഞ്ഞു വെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്ക് അനുവദിച്ച് നൽകിയ സ്റ്റേ പിൻവലിക്കുകയും പ്രത്യേക കോടതിയോട് വിചാരണ തുടരാമെന്നും അറിയിച്ചു. 2018ൽ കോടതി ലാലു പ്രസാദ് യാദവ് ഉൾപ്പെടുന്ന 11 പ്രതികൾക്കെതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് പ്രത്യേക കോടതി പരിഗണിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിന്മേൽ ചർച്ചകളൊന്നും ആരംഭിച്ചിരുന്നില്ല.
സി ബി ഐ പ്രത്യേക കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഭാഗം 2019 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച വിനോദ് കുമാർ അസ്താനയെ പ്രത്യേക വിചാരണ കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കിയിരുന്നു. മറ്റു രണ്ടു പ്രതികളും അപേക്ഷകൾ വിചാരണ കോടതിക്ക് മുൻപാകെ സമർപ്പിച്ചു. തുടർന്ന് വിചാരണ നടപടികൾ സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ഇതുമൂലം ചർച്ച ചെയ്യാൻ സാധിച്ചിട്ടില്ല.
2017ൽ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ 2018ലാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വിചാരണ നേടുന്നതിൽ 2019ൽ സ്റ്റേ വാങ്ങിയതുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അസ്താനയുടെ അപേക്ഷയ്‌ക്ക് ഹൈക്കോടതി മറുപടി നൽകുകയും ചെയ്തു. റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവും മറ്റു 11 പേർക്കെതിരെ തെളിവ് സഹിതം കുറ്റം കണ്ടെത്തുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച സമയത്ത് മന്ത്രിപദവിയിൽ അല്ലാതിരുന്നതിനാൽ 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള ആക്ട് അനുസരിച്ച് അദ്ദേഹത്തെ വിചാരണ ചെയ്യാൻ പ്രത്യേകം അനുമതി ആവശ്യമില്ല.
റാബ്‌റി ദേവി, തേജസ്വി യാദവ്, തുടങ്ങിയ മറ്റ് പ്രതികളുടെ മേൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്താൻ തടസമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരെ വിചാരണ നടത്താൻ പ്രോസിക്യൂഷന്റെ അനുമതി ആവശ്യമില്ലെന്നും 2020 മാർച്ചിൽ സി ബി ഐ അറ്റോർണി ജനറലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. തുടർന്ന് ഇത്തരമൊരു അനുമതി തേടുന്നതിന്റെ ആവശ്യമില്ലെന്ന് ഏജൻസി അറിയിച്ചു. 2020 ജൂണിൽ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കോമ്പീറ്റന്റ് അതോറിറ്റി അസ്താനയെയും വിചാരണ നടത്താൻ കോടതി അംഗീകാരം നൽകി.
Comments