അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വാദം കേൾക്കാൻ പ്രത്യേക വിചാരണ കോടതി അനുമതി നൽകി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെ 2018ലാണ് സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

യു പി എ മന്ത്രി സഭയിൽ റെയിൽവേ മന്ത്രി ആയിരുന്ന ലാലുപ്രസാദ് യാദവ് അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2017ലാണ് സി ബി ഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ പ്രതികൾക്കെതിരെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഭാഗം ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും പ്രത്യേക കോടതിയുടെ വിചാരണ നടപടി താൽകാലികമായി തടഞ്ഞു വെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്ക് അനുവദിച്ച് നൽകിയ സ്റ്റേ പിൻവലിക്കുകയും പ്രത്യേക കോടതിയോട് വിചാരണ തുടരാമെന്നും അറിയിച്ചു. 2018ൽ കോടതി ലാലു പ്രസാദ് യാദവ് ഉൾപ്പെടുന്ന 11 പ്രതികൾക്കെതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് പ്രത്യേക കോടതി പരിഗണിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിന്മേൽ ചർച്ചകളൊന്നും ആരംഭിച്ചിരുന്നില്ല.

സി ബി ഐ പ്രത്യേക കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഭാഗം 2019 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച വിനോദ് കുമാർ അസ്താനയെ പ്രത്യേക വിചാരണ കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കിയിരുന്നു. മറ്റു രണ്ടു പ്രതികളും അപേക്ഷകൾ വിചാരണ കോടതിക്ക് മുൻപാകെ സമർപ്പിച്ചു. തുടർന്ന് വിചാരണ നടപടികൾ സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ഇതുമൂലം ചർച്ച ചെയ്യാൻ സാധിച്ചിട്ടില്ല.

2017ൽ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ 2018ലാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വിചാരണ നേടുന്നതിൽ 2019ൽ സ്റ്റേ വാങ്ങിയതുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അസ്താനയുടെ അപേക്ഷയ്‌ക്ക് ഹൈക്കോടതി മറുപടി നൽകുകയും ചെയ്തു. റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവും മറ്റു 11 പേർക്കെതിരെ തെളിവ് സഹിതം കുറ്റം കണ്ടെത്തുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച സമയത്ത് മന്ത്രിപദവിയിൽ അല്ലാതിരുന്നതിനാൽ 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള ആക്ട് അനുസരിച്ച് അദ്ദേഹത്തെ വിചാരണ ചെയ്യാൻ പ്രത്യേകം അനുമതി ആവശ്യമില്ല.

റാബ്‌റി ദേവി, തേജസ്വി യാദവ്, തുടങ്ങിയ മറ്റ് പ്രതികളുടെ മേൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്താൻ തടസമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരെ വിചാരണ നടത്താൻ പ്രോസിക്യൂഷന്റെ അനുമതി ആവശ്യമില്ലെന്നും 2020 മാർച്ചിൽ സി ബി ഐ അറ്റോർണി ജനറലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. തുടർന്ന് ഇത്തരമൊരു അനുമതി തേടുന്നതിന്റെ ആവശ്യമില്ലെന്ന് ഏജൻസി അറിയിച്ചു. 2020 ജൂണിൽ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കോമ്പീറ്റന്റ് അതോറിറ്റി അസ്താനയെയും വിചാരണ നടത്താൻ കോടതി അംഗീകാരം നൽകി.

Tags: THEJASWI YADAVLalu Prasad YadavIRCTC Scam
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies