ഖത്തർ ലോകകപ്പ് മത്സരം: ഫുട്‌ബോളിന്റെ കിരീടം വെച്ച രാജകുമാരന്മാരുടെ അവസാന മത്സരമോ ?

Published by
Janam Web Desk

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടു കൂടി ലോക ഫുട്ബോളിലെ കിരീടം വെച്ച രാജകുമാർ വിരമിക്കുമോ എന്ന ചർച്ചയ്‌ക്ക് ചൂടുപിടിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ലൂയിസ് സുവാരസ്, എഡിസൺ കവാനി, കരിം ബെൻസിമ, റോബർട്ട് ലവൻഡോസ്‌കി, ലുക്കാ മോഡ്രിച്ച് തുടങ്ങിയ കാൽപ്പന്തു കളിയിലെ രാജകുമാരന്മാർ കളി അവസാനിപ്പിക്കുമോ എന്ന നിരാശയിലാണ് ആരാധകർ.

എതിരാളികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഗതയിൽ പന്തുമായി കുതിക്കുന്ന പോർച്ചുഗൽ മുൻനിര പോരാളി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അവസാന മത്സരമായിരിക്കും ഖത്തർ ലോകകപ്പെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫുടബോളിനെ ത്രസിപ്പിച്ച ചുരുക്കം ചിലരിൽ റൊണാൾഡോയുടെ പേര് എഴുതി ചേർത്തിട്ടുണ്ടാകും. 37കാരനായ അദ്ദേഹം ശാരീരിക ക്ഷമത നിലനിർത്തി 2024ലെ യൂറോ കപ്പ് മത്സരത്തിനായി കാത്തിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എക്കാലത്തെയും ടോപ് സ്‌കോറർ പദവി നിലനിർത്തുന്ന താരം ഖത്തർ ലോകകപ്പ് മത്സരത്തോട് കൂടി വിരമിക്കുമോ എന്ന നിരാശയിലാണ് ആരാധകർ.

ഫുടബോളിലെ മിശിഹാ എന്നറിയപ്പെടുന്ന 35കാരനായ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമാകും ഇതെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. ഏഴ് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ നേടി അദ്ദേഹം അതികായനായി തുടരുകയാണ്. അർജന്റീനയുടെ വെള്ളയും നീലയും കലർന്ന ജേഴ്‌സി അണിഞ്ഞു മൈതാനത്ത് കണ്ണഞ്ചിപ്പിക്കുന്ന മാന്ത്രിക ജാലങ്ങൾ കാഴ്ചവെച്ചതുകൊണ്ട് ലോകം നൽകിയ പേരാണ് മജീഷ്യൻ. വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തോടു കൂടി ഫുട്ബാളിൽ നിന്നും ബൂട്ടഴിക്കുമെന്ന് ഉറപ്പാണ്.

ഫുട്‍ബോളിലെ എക്കാലത്തെയും തമ്പുരാക്കന്മാരാണ് ബ്രസീൽ. കാലുകൊണ്ട് ഇന്ദ്രജാലം തീർത്ത് പ്രതിയോയോഗികളെ നിഷ്പ്രഭമാക്കി പന്തുമായി കുതിക്കുന്ന ബ്രസീലിയൻ താരമാണ് നെയ്മർ ജൂനിയർ. നിരന്തരമായുള്ള പരിക്കുകളുടെ പിടിയി അകപ്പെടുന്ന താരം ശാരീരിക ക്ഷമത നിലനിർത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്. 30കാരനായ നെയ്മർ ഖത്തർ ലോക കപ്പ് മത്സരത്തോട് കൂടി മൈതാനം വിടാൻ ആലോചിക്കുന്നതായി വാർത്തകൾ പരക്കുന്നുണ്ട്. കളിക്കളത്തിൽ അദ്ദേഹത്തിന്റെ സ്കില്ലുകളും, ഗോളുകളും ആരാധകരെ എക്കാലത്തും കോരിത്തരിപ്പിച്ചിട്ടുണ്ട്.

കളിക്കളത്തിൽ ശരവേഗത്തിൽ പന്തുമായി കുതിക്കുന്ന ക്രൊയേഷ്യയുടെ ഉയരം കുറഞ്ഞ ഗോൾ വേട്ടക്കാരൻ ലൂക്ക മോഡ്രിച്ച് നേടിയെടുത്ത സ്ഥാനം മറ്റാർക്കും അവകാശപ്പെടാനാവാത്തതാണ്. 37കാരനായ മോഡ്രിച്ച് 2018ലെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനായിരുന്നു. 2006 ൽ തന്റെ ആദ്യ ലോകകപ്പ് മത്സരത്തിന് അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2022 ലോകകപ്പ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവസാനത്തേതാകുമെന്നാണ് കരുതുന്നത്.

കളിക്കളത്തിൽ എതിരാളികളെ നിലം തൊടാൻ അനുവദിക്കാതെ പന്തുകൊണ്ട് എതിരാളിയുടെ ഗോൾ പോസ്റ്റിൽ നിറയൊഴിക്കാൻ അസാമാന്യ കഴിവുള്ള പോളണ്ട് താരമാണ് റോബർട്ട് ലവൻഡോസ്‌കി. 34 വയസ്സുള്ള അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 2026 ലെ ലോകകപ്പ് മത്സരം കളിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. പ്രീമിയർ ലീഗ് ഫുടബോളിൽ ബാഴ്‌സലോണയിൽ കളിക്കുന്ന ലവൻഡോസ്‌കി ടീമിന്റെ കുന്തമുനയാണ്.

ലൂയിസ് സുവാരസ് ഉറുഗ്വായുടെ മുന്നേറ്റനിരയിലെ എക്കാലത്തെയും ഗോളടി യന്ത്രമാണ്. എതിരാളികൾക്ക് ചിന്തിക്കാൻ കഴിയാത്ത വേഗതയിൽ പന്തുമായി കുതിച്ചു കയറുന്ന താരം. കളിക്കളത്തിൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാത്ത സുവാരസിന്റെ ഒരു കളി പോലും ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 2010ലാണ് സുവാരസ് ആദ്യ ലോകകപ്പ് കളിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് മത്സരത്തോടെ അദ്ദേഹം വിടവാങ്ങും എന്നാണ് കരുതുന്നത്.

ഫ്രാൻസിന്റെ മുൻനിര പ്രതിരോധ നിരയിലെ ശരവേഗത്തിൽ കുതിക്കുന്ന ബ്രഹ്മാസ്ത്രമാണ് കരിം ബെൻസിമ. റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയിലെ ഗോളടി യന്ത്രമാണ് ബെൻസിമ. 34കാരനായ അദ്ദേഹം 2022 ലോകകപ്പ് ഫുടബോൾ മത്സരത്തിന് ശേഷം കളി അവസാനിപ്പിക്കുമെന്നാണ് വാർത്ത.

Share
Leave a Comment