ഇടുക്കി: നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി ചൊവ്വാഴ്ച ഇടമലക്കുടിയിൽ. രാവിലെ 11 മണിയോടെയാകും അദ്ദേഹം സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയിൽ എത്തുക. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും 13 ലക്ഷത്തോളം രൂപ ചിലവിട്ട് സുരേഷ് ഗോപി പഞ്ചായത്തിലെ ജനങ്ങൾക്കായി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇവിടെയെത്തുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി 28 കുടിയിലേയും മൂപ്പന്മാരെ സുരേഷ് ഗോപി ആദരിക്കും. ഇതിന് ശേഷം ഗ്രാമീണരുമൊത്ത് ഉച്ച ഭക്ഷണം കഴിക്കും. ഇതിന് ശേഷം കുടിവെള്ളം സംഭരിക്കുന്നതിന് വേണ്ടിയുള്ള കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്യും.
ഇഡ്ഡലിപ്പാറ കുടിവെള്ള പദ്ധതിയാണ് അദ്ദേഹം ഗ്രാമത്തിൽ ആവിഷ്‌കരിക്കുന്നത്. കുടിവെള്ളം ഇല്ലാത്തതിനാൽ കിലോ മീറ്ററുകളോളം നടന്നാണ് ഗ്രാമ നിവാസികൾ വെള്ളം കൊണ്ടുവരുന്നത്. മാറി മാറി ഭരിച്ച സർക്കാരുകൾ ഒന്നും തന്നെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ല. ഇതേ തുടർന്നാണ് സുരേഷ് ഗോപി സ്വന്തം കയ്യിൽ നിന്നും പണം ചിലവാക്കി പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചത്. ഇടമലക്കുടിക്കാരുടെ ദുരിതം നേരത്തെ രാജ്യസഭയിലും അദ്ദേഹം ഉന്നയിച്ചിരുന്നു.
















Comments