കോട്ടയം; എൻഐഎ റെയ്ഡിന് പിന്നാലെ നടത്തിയ ഹർത്താലിൽ അക്രമം അഴിച്ചവിട്ട നാല് പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരും, തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത കേസിൽ പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരുമാണ് അറസ്റ്റിലായത്.
ഹർത്താൽ ദിനത്തിൽ ലോട്ടറിക്കട അടിച്ചു തകർത്ത കേസിൽ 3 പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പെരുമ്പായിക്കാട് സ്വദേശികളായ മുണ്ടകം ഭാഗത്ത് മുണ്ടകത്തിൽ ഷൈജു ഹമീദ് (44), മുണ്ടകമറ്റത്തിൽ ഷെഫീക്ക് റസാക്ക്,പള്ളിപ്പുറം ഭാഗത്ത് കുമ്പളത്തിച്ചിറയിൽ വി.എസ്.ഷാനവാസ് (39) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഹർത്താൽ ദിനത്തിൽ സംക്രാന്തി ഭാഗത്തെ പത്മാവതി ലോട്ടറിക്കട തുറന്നു പ്രവർത്തിച്ചതിലുള്ള വിരോധം മൂലം കട അടിച്ചു തകർക്കുകയായിരുന്നു.
അതേ സമയം രാജ്യത്ത് 8 സംസ്ഥാനങ്ങളിലായി വീണ്ടും എൻഐഎ റെയ്ഡ് നടത്തുകയാണ്. 25 ലധികം കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 200 ലധികം പേരെ പിടികൂടി.
















Comments