ന്യൂഡൽഹി: മദ്യപിച്ചെത്തി എസർഹോസ്റ്റസായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയെ മുറിയിൽ പൂട്ടിയിട്ട് എമർജൻസി നമ്പറായ 112-ൽ വിളിച്ച് പോലീസ് കണ്ടട്രോൾ റൂമിൽ അറിയിച്ച് യുവതി.ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളിയിലാണ് സംഭവം. കേസിൽ ഖാൻപൂർ സ്വദേശി ഹർജിത് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഒന്നര മാസമായി ഹർജിത് യാദവുമായി പരിചയത്തിലായിരുന്നു യുവതി. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയ ഇയാൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതിയെ മുറിയിൽ പൂട്ടിയിട്ടു.
ശേഷം എമർജൻസി നമ്പറായ 112-ൽ വിളിച്ച് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതിയെ ബന്ദിയാക്കിയ നിലയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി അറിയിച്ചു.
















Comments