ക്വീൻ എലിസബത്ത് മരിക്കുമെന്ന പ്രവചനം കൃത്യം ; മരിക്കുന്ന വയസ്സ് നോസ്ട്രദാമസ് പ്രവചിച്ചിരുന്നു; ഒപ്പം ഹാരി രാജകുമാരൻ കിരീടാവകാശിയാകുമെന്നും വിശദീകരിക്കുന്ന പുസ്തകത്തിന് വൻ വിൽപ്പന

Published by
Janam Web Desk

ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞിയുടെ നൂറ്റാണ്ടിലെ ദേഹവിയോഗമായിരിക്കുമെന്ന് നോസ്ട്രദാമസ് പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തുന്ന പുസ്തകത്തിന് റെക്കോഡ് വിൽപ്പന. അതിനൊപ്പം രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരി കിരീടാവകാശിയാകുമെന്നും പ്രവചിച്ചിരുന്നു വെന്നത് ബ്രിട്ടണിൽ ചർച്ചയാവുകയാണ്. 2005ൽ പുറത്തിറങ്ങിയ നോസ്ട്രദാമസ് പ്രവചന ങ്ങളെ പരമാർശിക്കുന്ന പുസ്തകത്തിലാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ദേഹവിയോഗവും ഹാരിയുടെ കിരീടധാരണവും നടക്കുമെന്ന് എഴുതിവച്ചിരിക്കുന്നത്.

1555ലെ നോസ്ട്രദാമസ് പ്രവചനങ്ങളെല്ലാം കവിതകൾ പോലെയാണ് പറഞ്ഞു വച്ചിരി ക്കുന്നത്. അതിലാണ് ക്വീൻ എലിസബത്ത് 2 മരണപ്പെടുക 96-ാം വയസ്സിലായിരിക്കുമെന്ന് കൃത്യമായി വിവരിച്ചിരിക്കുന്നത്. മരിയോ റീഡിംഗ്‌സ് എന്ന വ്യക്തിയുടെ നോസ്ട്രദാമസ് പരിഭാഷ പ്രവചനം ഫലിച്ചതോടെ ചൂടപ്പം പോലെ വിറ്റുതീർന്നെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്.

ഇതിൽ രാജ്ഞിയുടെ മരണം ഈ വർഷത്തെ ഏറ്റവും വലിയ യാദൃശ്ചികതയായി ലോകം കാണുകയാണ്. സ്വതന്ത്ര്യവാദിയായ ഹാരിയെ എല്ലാ ഔദ്യോഗിക ചുമതലയിൽ നിന്നും രാജകുടുംബം മാറ്റിയത് ഏതാനും വർഷം മുമ്പാണ്. ഹാരി രാജകുടുംബത്തിന്റെ ഭാഗമല്ലാത്തതിനാൽ ഒരു പ്രവചനം തെറ്റിയെന്നാണ് വിമർശകർ പറയുന്നത്. ഇതിനിടെ രാജ്ഞി ഇത്ര വയസ്സിൽ മരണപ്പെടുമെന്ന് കൃത്യമായി രേഖപ്പെടുത്തിയത് നോസ്ട്രദാമസ് ആരാധകരെ വീണ്ടും അമ്പരപ്പിക്കുകയാണ്. ഹാരിയുടെ പേര് പറയാത്ത പുസ്തകത്തിൽ കിംഗ് ചാൾസ് മൂന്നാമൻ എന്ന സൂചന വരുന്ന ഭാഗമുണ്ടെന്നാണ് വിശദീകരണം. എന്നാൽ രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജകുടുംബം ഐകകണ്‌ഠ്യേന ചാൾസ് രാജകുമാരനെ രാജാവായി കിരീട ധാരണം നടത്തിയ പശ്ചാത്തലത്തിൽ സൂചനകൾ തെറ്റിയെന്നാണ് പറയുന്നത്.

മേഗൻ മാർക്കലിനെ വിവാഹം കഴിച്ചതോടെയാണ് രാജകുടുംബത്തിന് ഹാരി അനഭി മതനായത്. രാജകുടുംബവുമായി തെറ്റിയ ഹാരി ഭാര്യയുമൊത്ത് 2020 മുതൽ അമേരിക്ക യിലാണ് താമസം. വിവാഹ മോചനം ആവശ്യപ്പെടുന്ന രാജകുടുംബത്തെ ധിക്കരിക്കുന്ന ഒരു വ്യക്തി രാജ്യാധികാരം കയ്യാളുമെന്നാണ് നോസ്ട്രദാമസ് പറഞ്ഞുവയ്‌ക്കുന്നത്. ആരെ യാണോ ഗുണില്ലാത്തതെന്ന് അവർ ധരിച്ചത് അവനെ രാജാവാക്കാൻ ദ്വീപിലെ ജനങ്ങൾ നിർബന്ധിതരാകും. നിലവിലെ രാജാവിനെ മാറ്റി ആരും പ്രതീക്ഷിക്കാത്ത ആൾ രാജാ വാകുമെന്നും പുസ്തകത്തിലെ വ്യാഖ്യാനത്തിൽ പറയുന്നു.

Share
Leave a Comment