റാഞ്ചി: ഝാർഖണ്ഡിൽ ഹനുമാൻ വിഗ്രഹത്തിന് നേരെ മതതീവ്രവാദിയുടെ ആക്രമണം. റാഞ്ചിയിലെ മല്ലാ ടോളി മേഖലയിലെ ക്ഷേത്രത്തിലെ വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പൂജകൾക്കായി ക്ഷേത്രം തുറന്ന പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. ഉടനെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. അഞ്ച് അടി ഉയരമുള്ള ഹനുമാൻ വിഗ്രഹമാണ് തകർത്തത്. വിവരം അറിഞ്ഞ് പോലീസ് എത്തി ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹനുമാൻ വിഗ്രഹം തകർത്തതിലൂടെ വർഗ്ഗീയ ലഹളയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത് പോലീസ് പറഞ്ഞു. അറസ്റ്റിന് പിന്നാലെ ഹിന്ദു വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടർന്ന് സംഘർഷ സമാനമായ സാഹചര്യം ആയിരുന്നു പ്രദേശത്ത് നിലനിന്നിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചു. ആൽബർട്ട് എക്ക ചൗക്ക് മുതൽ എക്ര മസ്ജിദ് വരെ പോലീസ് റൂട്ട് മാർച്ചും സംഘടിപ്പിച്ചിരുന്നു.
Comments