ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സോണിയാഗാന്ധിയാണെന്നത് പച്ചക്കളളം. ആന്റണി പ്രതിരോധമന്ത്രി ആയിരുന്ന കാലത്ത് നടന്ന ടെട്രാ ട്രക്ക് അഴിമതി കേസിൽ കോടതിയിൽ മൊഴി നൽകുന്നതിനാണ് സിബിഐ വിളിപ്പിച്ചത്. രാജ്യതലസ്ഥാനത്ത് എത്തിയ ആന്റണി കോടതിയിൽ മൊഴി നൽകി. സിബിഐ സമൻസ് നൽകിയാണ് കോൺഗ്രസ് നേതാവിന് വിളിപ്പിച്ചത്. എന്നാൽ കോൺഗ്രസിലെ അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നീക്കം അനിശ്ചിതത്വത്തിലായതോടെ പ്രശ്‌നപരിഹാരത്തിനായാണ് സോണിയ തന്നെ വിളിപ്പിച്ചതെന്നാണ് ആന്റണി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
സിബിഐയുടെ സമൻസിന്റെ വിവരം പുറത്ത് വന്നതോടെ കോൺഗ്രസ് നേതാവിന്റെ വാദം പൊളിഞ്ഞു. ന്യൂദൽഹിയിലെ റോസ് അവന്യൂ കോടതിയാണ് എ കെ ആന്റണിയിൽ നിന്ന് മൊഴി എടുത്തത്. കേസിൽ അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ആന്റണിയുടെ പങ്കും സൂചിപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി വി കെ സിംഗ് നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കരസേന മേധാവി ആയിരുന്ന വി കെ സിംഗിനെ ചില ഇടനിലക്കാർ കാണുകയും സൈന്യത്തിന് വേണ്ടി ടെട്രാ ട്രക്കുകൾ വാങ്ങുന്നതിന് വേണ്ടി 14 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് ആരോപണം ഉയർന്നിരുന്നു. ടെട്രാ ട്രക്ക് ഇടപാടിൽ അഴിമതി നടന്നുവെന്ന് വി കെ സിംഗ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപാടിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.
















Comments