ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് നടത്താനിരുന്ന റാലികൾക്ക് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നിയന്ത്രണങ്ങളോടെ ആർഎസ്എസ് റാലികൾ അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇത് മറികടന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ റാലികൾക്ക് അനുമതി നിഷേധിച്ചത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രം നിരോധിച്ചത് പലയിടത്തും മുസ്ലീം സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാൻ ഇടയാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ അധിക നിരീക്ഷണത്തിന് ചുമതലപ്പെടുത്തുന്നത് പോലീസിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. അതിനാൽ ആർഎസ്എസ് ഉൾപ്പെടെ ഒരു സംഘടനയ്‌ക്ക് റാലികളോ യോഗങ്ങളോ നടത്താൻ അനുമതിയില്ലെന്നാണ് സർക്കാറിന്റെ വാദം
റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി ആർഎസ്എസ് നേതൃത്വം തിരുവള്ളൂർ പോലീസിന് അപേക്ഷയാണ് നിരസിച്ചത്. ഇതിന് പിന്നാലെ സർക്കാർ തീരുമാനം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളെ പരിഗണിക്കും.
ആഭ്യന്തര സെക്രട്ടറി,ഡിജിപി, ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി ജസ്റ്റിസ് ജികെ ഇളന്തിരയന്റെ സെപ്തംബർ 22 ലെ ഉത്തരവ് കണക്കിലെടുത്ത്, പരിപാടിയ്‌ക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകൾ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആർഎസ്എസ് അയച്ച വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
















Comments