ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബൗളർ ജസ്പ്രീത് ബൂമ്ര ഉണ്ടാകില്ല. പരിക്കിനെ തുടർന്ന് ബൂമ്രക്ക് കളിക്കാനാകില്ല എന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന ട്വന്റി 20 പരമ്പരയിൽ ബൂമ്ര കളിച്ചിരുന്നുവെങ്കിലും, ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിൽ താരം കളിക്കുന്നില്ല. ഏറെക്കാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ സ്റ്റാർ പേസർ.
പരിക്കിനെ തുടർന്ന് കഴിഞ്ഞ ഏഷ്യാ കപ്പിലും ബൂമ്രക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ബൂമ്രയുടെ അഭാവം ടൂർണമെന്റിലെ ഇന്ത്യയുടെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു.
ഒക്ടോബർ 16 മുതൽ ഓസ്ട്രേലിയയിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ബൂമ്രയുടെ അഭാവം ലോകകപ്പിലെ ഇന്ത്യയുടെ സാദ്ധ്യതകൾക്ക് കനത്ത വെല്ലുവിളിയായേക്കും.
















Comments