ജയ്പൂർ : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പണ്ടേ നിരോധിക്കപ്പെടേണ്ട സംഘടനയായിരുന്നു എന്ന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി. സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിയായ പ്രതാപ് സിംഗ് കച്ചാരിയാവാസ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് നേതാവിന്റെ പരാമർശം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ എന്തുകൊണ്ടാണ് എട്ട് വർഷമെടുത്തത്. ഈ സംഘടനയെ നേരത്തെ നിരോധിക്കേണ്ടതായിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ആക്രമണം നേരിട്ടത് കോൺഗ്രസ് ആണെന്നും ബിജെപി നേതാക്കളെ അവർ ഒന്നും ചെയ്തിട്ടില്ലെന്നും കച്ചരിയാവാസ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചത്. എട്ട് അനുബന്ധ സംഘടനകൾക്കും അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. ഇനി സംഘടനയുമായി ബന്ധപ്പെട്ടോ സംഘടനയ്ക്ക് വേണ്ടിയോ പ്രവർത്തിച്ചാൽ അവർക്കെതിരെ യുഎപിഎ കുറ്റം ചുമത്തി കേസെടുക്കാനാണ് തീരുമാനം.
















Comments