ജർമ്മൻ വാഹന ഭീമനായ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച തങ്ങളുടെ ആഡംബര ഇലക്ട്രിക് വാഹനമായ EQS 580 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 25 ലക്ഷം രൂപയ്‌ക്കാണ് പുതിയ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അടുത്തുള്ള ഡീലറെയോ സമീപിച്ച് ടോക്കൺ തുകയായ 25 ലക്ഷം രൂപ നൽകി EQS 580 ഇവി ബുക്ക് ചെയ്യാം. EQS, എഎംജി EQS 53 എന്നിവയ്‌ക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് EQS 580 ഇവി. പോർഷെ ടെയ്കാൻ ഇവി, ഓഡി ഇ-ട്രോൺ ജിറ്റി എന്നിവയായിരിക്കും EQS 580-യുടെ പ്രധാന എതിരാളികൾ.
പ്രാദേശികമായി അസംബിൾ ചെയ്ത EQS 580 4MATIC-ന്റെ രൂപത്തിൽ തികച്ചും സവിശേഷമായ ഒന്നാണ്. 1.70 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. EQS 580 -ന് 107.8kWh ലിഥിയം-അയൺ ബാറ്ററി പായ്‌ക്ക് ഉപയോഗിക്കുന്ന രണ്ട് സിൻക്രണസ് മോട്ടോറുകൾ (PSM) ലഭിക്കുന്നു. 516bhp കരുത്തും 855Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 4.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ EQS 580-ന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രൂപത്തിലും കരുത്തിലും EQS 53AMG-യോട് ജർമ്മൻ വാഹന നിർമ്മാതാവിന്റെ ഏറ്റവും പുതിയ സെഡാനായ EQS 580-ന് സാമ്യമുണ്ട്.
MB കണക്ട്, ബയോമെട്രിക് യൂസർ ഐഡി, 360-ഡിഗ്രി ക്യാമറ, തത്സമയ ട്രാഫിക് വിവരങ്ങൾ, ആപ്പിൽ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായുള്ള സ്മാർട്ട്‌ഫോൺ സംയോജനം, ശബ്‌ദ കസ്റ്റമൈസേഷൻ എന്നിവ വാഹനത്തിന് കമ്പനി നൽകുന്നു. കൂടാതെ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ നാപ്പാ ലെതറിൽ ചെയ്തിരിക്കുന്നു. അതേസമയം ഷിഫ്റ്റ് പാഡിലുകൾ സിൽവർ ക്രോമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടിപിഎംഎസ്, അഡാപ്റ്റീവ് ഹൈ-ബീം അസിസ്റ്റ് പ്ലസ്, ഡിസ്ട്രോണിക് പ്ലസ്, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, മൾട്ടിപ്പിൾ എയർബാഗുകൾ, ഓട്ടോമാറ്റിക് ഡിമ്മിംഗ് ഇന്റീരിയർ, എക്സ്റ്റീരിയർ മിറർ, ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റന്റിനുള്ള റിയർ സെൻസറുകൾ, എവേസിവ് മാന്യൂവർ സപ്പോർട്ട് സുരക്ഷാ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.
















Comments