കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ കേസ് നടത്തിപ്പിനായി കേരളത്തിലേക്ക് കള്ളപ്പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. KL 59 P കേരള രജിസ്‌ട്രേഷൻ ലോറിയിലാണ് പത്ത് കോടി രൂപ ചെന്നൈയിൽ നിന്ന് കോഴിക്കോടേയ്‌ക്ക് കടത്താൻ ശ്രമിച്ചത്.
ഇത് തളിപ്പറമ്പ് എസ്ആർട്ടിഒയിൽ അഹമ്മദ് കുഞ്ഞി ഹാജി എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശോക് ലൈലാൻ്റ് ലോറിയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറുമാണ് പിടികൂടിയിരുന്നത്.
ചെന്നൈ മന്നാടിയിൽ സമീറ പർദ്ദ കട നടത്തുന്ന നിസാർ അഹമ്മദിന്റെതാണ് കാർ. ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിർദ്ദേശത്തിനനുസരിച്ചാണ് പണം നൽകുന്നതെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. പണം കടത്താൻ ശ്രമിക്കുന്നതിനിടെ നിസാർ അഹമ്മദിനെയും ഡ്രൈവർമാരായ വസീം അക്രം,സർബുദീൻ,നാസർ എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments