തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര അവസാനിച്ചാൽ രാഹുൽ ഗാന്ധി പുതിയ പുസ്തകം പുറത്തിറക്കും. ജോഡോ യാത്രയിലുണ്ടായ അനുഭവങ്ങൾ ചേർത്തുകൊണ്ടുള്ള പുസ്തകമാണ് രാഹുൽ എഴുതുന്നത്. സംസ്ഥാനത്തെ നേതാക്കളുമായി വണ്ടൂരിൽ നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുലിന്റെ ആദ്യ രചനയാകും ഈ പുസ്തകം.
ഭാരത് ജോഡോ യാത്രയെക്കുറിച്ച് തുറന്നുപറയാനാണ് രാഹുൽ നേതാക്കളോട് ആവശ്യപ്പെട്ടത്. ഇത് തന്നെ പുസ്തകം എഴുതാൻ കൂടുതൽ സഹായിക്കുമെന്ന് വയനാട് എംപി പറഞ്ഞു. 19 ദിവസം നീണ്ട യാത്രയ്‌ക്ക് കേരളത്തിൽ കിട്ടിയ പ്രതികരണത്തിൽ വലിയ ആവേശവും ആഹ്ലാദവും ഉണ്ടെന്നും രാഹുൽ പറഞ്ഞു.
തന്റെ മുട്ടുവേദനയെക്കുറിച്ചും രാഹുൽ നേതാക്കളോട് മനസുതുറന്നു. നടക്കുമ്പോൾ കാൽമുട്ടിന് പ്രശ്നമുണ്ട്, ചിലപ്പോൾ എനിക്ക് നല്ല വേദനയുണ്ടാകാറുണ്ട്. ഇന്നലെയും എനിക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു പെൺകുട്ടി വന്ന് എനിക്ക് കത്ത് തന്നു. ആ സമയം താൻ ബുദ്ധിമുട്ടുകളൊക്കെ മറന്നു. എന്റെ ഏറ്റവും പ്രയാസകരമായ സമയത്ത് എന്നെ സഹായിക്കാൻ ആരോ വന്നിരിക്കുന്നു എന്ന ചിന്തയാണ് തനിക്ക് ഉണ്ടായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
















Comments