മലപ്പുറം : മലബാറിൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ളവർക്ക് സ്മാരകം നിർമ്മിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം വകവെയ്‌ക്കാതെയാണ് പഞ്ചായത്തിന്റെ തീരുമാനം. സ്മാരകത്തിന് ഫണ്ട് അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ അപേക്ഷ ജില്ലാ പഞ്ചായത്ത് തള്ളി. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിലാണ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കത്തിന് കൂട്ടുനിന്നത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് മലബാർ കലാപം നടന്നത് എന്നാണ് അംഗമായ ടിപിഎം ബഷീറിന്റെ വാദം. പുതുതലമുറയ്‌ക്ക് ഇത് മനസിലാക്കാൻ ഹെറിറ്റേജ് മ്യൂസിയം, യുദ്ധസ്മാരകം തുടങ്ങിയവ നിർമിക്കുക എന്നത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ദൗത്യമാണെന്നും ബഷീർ പറഞ്ഞു.
സ്മാരകം പണിയുന്നതിന് ഫണ്ട് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. എന്നാൽ ഈ ആവശ്യം ജില്ലാ പഞ്ചായത്ത് തള്ളി. ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തുകൊണ്ടുള്ള നീക്കമാണ് നടന്നത്.
മലബാർ കലാപത്തിന്റെ മുഖ്യ ആസൂത്രകരായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ ഉൾപ്പെടെയുള്ളവർക്ക് വീരപരിവേഷം നൽകാനാണ് മുസ്ലീം സംഘടനകൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. മതരാജ്യം സ്ഥാപിക്കാനും മതപരിവർത്തനം ലക്ഷ്യമിട്ടും നടത്തിയ കലാപം, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള ഗൂഢ നീക്കങ്ങളും അരങ്ങേറുന്നുണ്ട്.
















Comments