ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കയ്യോടെ പൊക്കി ബജ്രംഗ്ദൾ പ്രവർത്തകർ. എട്ട് പേരെയാണ് പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഭവം.
മൂന്ന് ദിവസം മുൻപാണ് ഇൻഡോറിൽ നവരാത്രി ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചത്. അന്ന് മുതൽ എട്ട് പേരും പരിപാടികളിൽ പങ്കെടുത്തിരുന്നതായി ബജ്രംഗ്ദൾ പ്രവർത്തകർ പറഞ്ഞു. ചില ഗർബ നൃത്തവേദികളിൽ അന്യമതസ്ഥർക്ക് വിലക്കുളളതിനാൽ ഹിന്ദു പേരുകളിലാണ് ഇവർ പരിപാടികളിൽ പങ്കെടുത്തത്. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ഹിന്ദു യുവതികളോട് ഇവർ പ്രണയാഭ്യർത്ഥന നടത്തുന്നതും ശല്യം ചെയ്യുന്നതും ബജ്രംഗ്ദൾ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിരീക്ഷിച്ചപ്പോഴാണ് ഇവർ മുസ്ലീങ്ങളാണെന്ന് വ്യക്തമായത്. ഇതോടെ കയ്യോടെ പിടികൂടുകയായിരുന്നു.
ലൗ ജിഹാദ് ലക്ഷ്യമിട്ടാണ് മത മൗലികവാദികൾ ആഘോഷപരിപാടിയിൽ നുഴഞ്ഞു കയറിയതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ വ്യക്തമാക്കി. ഇവർ അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നു. ആഘോഷപരിപാടിയ്ക്കിടെ എല്ലാവരുടെയും സുരക്ഷ ഒരുക്കേണ്ടത് തങ്ങളുടെ കടമയാണ്. അതുകൊണ്ട് 400 പ്രവർത്തകരെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബജ്രംഗ്ദൾ വ്യക്തമാക്കി.
പ്രവർത്തകരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മതതീവ്രവാദികളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments