പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. 42-ാം സാക്ഷി നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റിയത്. പ്രതികളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നും പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും നവാസ് പറഞ്ഞു. ഇതോടെ മധുവധക്കേസിൽ കൂറുമാറിയവരുടെ എണ്ണം 26 ആയി.
ഒരാഴ്ച മുമ്പ് കേസ് പരിഗണിക്കവെ 55-ാം സാക്ഷി ബിനു കൂറുമാറിയിരുന്നു. കേസിലെ രണ്ട് പ്രതികളുടെ സഹോദരനായിരുന്നു കൂറുമാറിയ ബിനു. കേസുമായി ബന്ധപ്പെട്ട് തയ്യറാക്കിയ മഹസറിൽ ഒപ്പിട്ടയാളായിരുന്നു ബിനു. എന്നാൽ ഈ ഒപ്പ തന്റേതല്ലെന്നും താൻ ഒപ്പ് വെച്ചിട്ടില്ലെന്നും ബിനു കോടതിയിൽ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ രണ്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. 85-ാം സാക്ഷി സി. സുമേഷ്, 91-ാം സാക്ഷി നിജാമുദ്ദീൻ എന്നിവരാണ് അനുകൂല മൊഴി നൽകിയത്.
















Comments