അഹമ്മദാബാദ് : ദേശീയ ഗെയിംസിൽ സ്വർണത്തിളക്കവുമായി കേരളം. വനിതകളുടെ 4×100 മീറ്റർ റിലേയിൽ കേരളം സ്വർണം കരസ്ഥമാക്കി. 2022 ദേശീയ ഗെയിംസിൽ കേരളത്തിന്റെ മൂന്നാമത്തെ സ്വർണമാണിത്.
തമിഴ്‌നാടിനെ പിന്നിലാക്കിയാണ് കേരളത്തിന്റെ സ്വർണനേട്ടം. വി.എസ്. ഭവിക, എ.പി. ഷിൽബി, ഷിൽഡ, പി.ഡി. അഞ്ജലി എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.
പുരുഷ വിഭാഗം 4×100 മീറ്റർ റിലേയിൽ കേരളം വെള്ളി കരസ്ഥമാക്കിയിട്ടുണ്ട്. ഈ ഇനത്തിൽ തമിഴ്നാടിനാണ് സ്വർണം. നേരത്തേ റോളർ സ്‌കേറ്റിങ്ങിലും കേരളം രണ്ട് സ്വർണം നേടിയിരുന്നു. ലോക ജൂനിയർ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യൻ വിദ്യ ദാസുമാണ് സ്വർണം നേടിയത്. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ അരുൺ എബി വെള്ളി മെഡൽ നേടി.
Comments