കെയ്‌റോ : രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്ന് ഭാര്യ. അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെയെറിഞ്ഞാണ് കൊലപ്പെടുത്തിയത്. വീട്ടുകാരുടെ സഹായത്തോടെയാണ് കൊലപാതകം എന്നാണ് റിപ്പോർട്ട്.
ഈജിപ്റ്റിലെ കെയ്‌റോയിലാണ് സംഭവം. സൗദിയിൽ ജോലി ചെയ്യുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. അപ്പോഴാണ് ഇയാൾ രണ്ടാമത് വിവാഹിതനായ കാര്യം ആദ്യ ഭാര്യ അറിയുന്നത്. ആദ്യ ഭാര്യ ഇതിനെ എതിർത്തു. രണ്ടാം വിവാഹത്തിൽ നിന്ന് മോചനം നേടാൻ ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് അനുസരിക്കാതെ വന്നതോടെ ഇവർ, അച്ഛനെയും സഹോദരന്മാരെയും വിവരം അറിയിക്കുകയായിരുന്നു. അവരും ബന്ധം വേർപ്പെടുത്താൻ യുവാവിനോട് പറഞ്ഞെങ്കിലും ഇയാളതിന് വിസമ്മതിച്ചു.
ഇതോടെ പിതാവും സഹോദരങ്ങളും ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെയിട്ട് കൊലപ്പെടുത്തി. സ്വന്തം കുഞ്ഞിന്റെ മുന്നിൽ വെച്ചായിരുന്നു ക്രൂരത. ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
















Comments