ലക്‌നൗ: നവരാത്രിയ്‌ക്ക് സ്ത്രീകൾ വ്രതം അനുഷ്ഠിക്കുന്നതിനെയും ദുർഗാ ദേവിയെയും അധിക്ഷേപിച്ച അദ്ധ്യാപകനെതിരെ നടപടി. താത്കാലിക അദ്ധ്യാപകൻ ആയ മിതിലേഷ് ഗൗതമിനെ പുറത്താക്കി. വിദ്യാർത്ഥികളുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
ഫേസ്ബുക്കിലൂടെയായിരുന്നു മഹാത്മാ ഗാന്ധി കാശി വിദ്യപീഠം സർവ്വകലാശലയിലെ അദ്ധ്യാപകനും പിഎച്ച്ഡി ഗവേഷകനുമായ മിതിലേഷ് ഹിന്ദു വിശ്വാസത്തെയും ദൈവത്തെയും അധിക്ഷേപിച്ച് രംഗത്ത് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾ അദ്ധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അദ്ധ്യാപകൻ ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയതായി കോളേജ് അധികൃതരും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദു വിശ്വാസത്തെ മിതിലേഷ് അധിക്ഷേപിച്ചത്. നവരാത്രി ദിനത്തിൽ വ്രതം നോൽക്കുന്നത് എന്തിനാണെന്നും, ആ സമയം പോയി ഭരണഘടന വായിക്കണം എന്നുമായിരുന്നു അദ്ധ്യാപകന്റെ പരാമർശം. ഇതിന് പുറമേ ദുർഗാ ദേവിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നു.
Comments