ശ്രീനഗർ: ഉധംപൂർ സ്‌ഫോടന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അറസ്റ്റിലായവരിൽ രണ്ട് പേർ ഭീകര സംഘടനയിൽ പ്രവർത്തിച്ചവരെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒരാൾ അസ്ലം എന്ന പേരിൽ പാകിസ്താനിലുള്ള ബന്ധുവുമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഇയാൾക്ക് ഹിരൻനഗർ അതിർത്തി വഴി സ്റ്റിക്കി ബോംബുകൾ ലഭിച്ചിരുന്നതായും വ്യക്തമായി. ഇയാൾ പാകിസ്താൻ ഭീകര സംഘടനയുമായി പണമിടപാടുകൾ നടത്തിയിട്ടുണ്ട്. മറ്റ് പ്രതികളെയും ചോദ്യം ചെയ്ത് വരികയാണെന്നും ഒരാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ പോലീസ് സ്‌ഫോടനത്തിന് പിന്നിൽ പാകിസ്താനെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് വിവിധ ഏജൻസികളെ ഏകേപിപ്പിച്ച് സംഘമായാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് നിർത്തിയിട്ടിരുന്ന ബസിൽ തുടർ സ്‌ഫോടനങ്ങൾ ഉണ്ടായത്. ബസിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ബോംബ് എങ്ങനെ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി എന്നത് സംബന്ധിച്ചാണ് അന്വേഷണം പുരോഗമിച്ചത്. രണ്ട് സ്‌ഫോടനങ്ങളും ഒരേ രീതിയിലാണ് നടന്നത്. ഇതാണ് സംഭവത്തിന് പിന്നിൽ ഭീകരരുടെ കൈകളുണ്ടോയെന്ന സംശയത്തിലേക്ക് എത്തിച്ചത്.
















Comments