ഇടുക്കി : ഇടുക്കിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. ഏലപ്പാറ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി പള്ളിക്കുന്ന് സ്വദേശി വർഗീസിന്റെ മകൻ ജോഷ്വയെയാണ് കാണാതായത്. ഓണാവധിക്ക് ശേഷം സ്‌കൂൾ തുറന്ന് ക്ലാസിലേക്ക് പോയ കുട്ടി തിരികെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി.
കുടുംബാംഗങ്ങളുടെ വീടുകളിലെല്ലാം ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജോബ് കൺസൾട്ടൻസിയിൽ നിന്നാണ് ജോഷ്വയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തിരുപ്പൂരിൽ നിന്ന് വിദ്യാർത്ഥിയെ കണ്ടെത്തി. കുട്ടിയെ പീരുമേട് പോലീസ് കുടുംബത്തിന് കൈമാറും.
ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ഉണ്ടായ തർക്കമാണ് വിദ്യാർത്ഥിയുടെ ഒളിച്ചോട്ടത്തിന് കാരണമായത്. വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായ വിവരം നാട്ടുകാർ അദ്ധ്യാപകരെ അറിയിച്ചു. സംസാരിക്കുന്നതിനിടെ ജോഷ്വ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതോടെ പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഈ വിവരം ക്ലാസ് ടീച്ചറോട് പറയുകയായിരുന്നു. തുടർന്ന് ജോഷ്വയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച അദ്ധ്യാപിക അടുത്ത ദിവസം അച്ഛനെ കൂട്ടി വരാൻ ആവശ്യപ്പെട്ടു. അന്ന് വൈകീട്ടാണ് വിദ്യാർത്ഥിയെ കാണാതായത്.
അടുത്ത സുഹൃത്തിനോട് കുമളിയിലെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ജോഷ്വ കടന്നുകളഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിൽ നിന്നും കുട്ടിയെ പിടികൂടിയത്.
















Comments