ബംഗളൂരു : നടന്ന് നടന്ന് താൻ വളരെയധികം ക്ഷീണിതനായെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. എന്നാൽ തന്റെ പ്രസരിപ്പ് കുറഞ്ഞിട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും രാഹുൽ പറഞ്ഞു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കർണാടകയിലെ മൈസൂരുവിൽ നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
കനത്ത മഴയ്ക്കിടയിൽ നിന്നാണ് രാഹുൽ പ്രസംഗം നടത്തിയത്. പാർട്ടി നേതാവ് ജയ്റാം രമേശ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ ഒരു ശക്തിക്കും തകർക്കാനാവില്ല എന്നതിന്റെ ഉദാഹരണമാണിത് എന്ന് ക്യാപ്ഷനോടെയാണ് നേതാവ് രാഹുലിന്റെ വീഡിയോ പങ്കുവെച്ചത്.
”ഗാന്ധി ജയന്തി ദിനത്തിൽ മൈസൂരിൽ പെയ്ത മഴയിൽ തളരാതെ രാഹുൽ ഗാന്ധി ജനസാഗരത്തെ ഇളക്കിമറിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ നിന്നും തൊഴിലില്ലായ്മയ്ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും സംസാരിക്കുന്നതിൽ നിന്നും ഭാരത് ജോഡോ യാത്രയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല എന്നതിന്റെ ഉദാഹരണമാണിത്” ജയ്റാം രമേഷ് ട്വീറ്റ് ചെയ്തു.
Comments