അയോദ്ധ്യ: ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ മുസ്ലീങ്ങളെ ഏകോപിപ്പിച്ചു എന്ന കുറ്റത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് സംഘം അയോദ്ധ്യയിൽ നിന്ന് പിടികൂടി. മുഹമ്മദ് സായിദ് തബ്ലീഗിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ജമാ അത്തിന്റെ സജീവ അംഗം കൂടിയാണെന്ന് പോലീസ് പറഞ്ഞു.
ലഖ്‌നൗവിലെ പ്രശസ്തമായ ഇസ്ലാമിക് സെമിനാരിയായ നദ്‌വയിലാണ് ഇയാൾ പഠിച്ചത്. ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയെ തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. പുരാനി സബ്സി മാണ്ഡി പ്രദേശത്തുള്ള ഇയാളുടെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ ശൈലേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സായിദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ മീറ്റിങ്ങുകളും പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കാൻ വേണ്ടി കേരളത്തിൽ എത്തിയിരുന്നതായി പോലീസ് പറയുന്നു. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ അയോദ്ധ്യയിൽ നിന്ന് പിടിയിലാകുന്ന രണ്ടാമത്തെ ഭീകരനാണ് സായിദ്.
ബികാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അക്രം എന്ന പി എഫ് ഐ പ്രവർത്തകനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവർ അയോദ്ധ്യ കേന്ദ്രീകരിച്ച് നിരവധി ഭീകര പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നിന്നും അറിയാൻ സാധിച്ചെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Comments